തേനിയില്‍ വന്‍ കാട്ടുതീ; കാടുകാണാനെത്തിയ 40 ഓളം വിദ്യാര്‍ഥികള്‍ കുടുങ്ങി; ഒരു മരണം

കുമളി: തമിഴ്‌നാട് തേനിയിലെ കുരങ്ങണി മലയില്‍ വന്‍ കാട്ടുതീ. പഠനയാത്രക്കെത്തിയ 40 ഓളം പേര്‍ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരില്‍ ഒരാള്‍ പൊള്ളലേറ്റ് മരിച്ചതായാണ് വിവരം. കാട്ടുതീയില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താനായി വ്യോമസേനയും രംഗത്തെത്തി.

മീശപ്പുലിമലയ്ക്ക് സമീപത്തെ കൊളുക്കുമലയിലാണ് കാട്ടുതീ ഉണ്ടായത്. ട്രക്കിംഗിന് വന്ന വിദ്യാര്‍ത്ഥികളാണ് വനത്തില്‍ അകപ്പെട്ടത്.

കോയമ്പത്തൂരില്‍ നിന്നും കൊളുക്കുമല കാണ്ട് മടങ്ങിയ കോളജ് വിദ്യാര്‍ഥികളുടെ സംഘമാണ് തമിഴ്‌നാട് ്അതിര്‍ത്തിയിലെ കൊരങ്ങിണിയില്‍ കാട്ടുതീയുള്ള പ്രദേശത്ത് അകപ്പെട്ടത്.

12 പേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.