ചൈനീസ് സൂപ്പര്‍താരം ലിന്‍ ഡാനെ മറികടന്ന് പ്രണോയ്

ലോക ബാന്റമിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മുന്‍ ലോക ചാമ്പ്യനും ഒന്നാം നമ്പര്‍ താരവുമായ ലിന്‍ ഡാനെ മറികടന്ന് മലയാളി താരം എച്ച് എസ് പ്രണോയ്. മൂന്ന് സെറ്റ് നീണ്ട മത്സരത്തിനൊടുവിലാണ് പ്രണോയുടെ വിജയം.

ആദ്യ സെറ്റ് 21-11 ന് പ്രണോയ് നേടിയെങ്കില്‍ രണ്ടാം സെറ്റില്‍ മുന്‍ ലോക ചാമ്പ്യന്റെ മടങ്ങി വരവാണ് കണ്ടത്. 13-21 രണ്ടാം സെറ്റ് നേടിയെങ്കിലും മൂന്നാം സെറ്റില്‍ ഒരു അവസരത്തിലും മുന്‍തൂക്കം നല്‍കാതെ പ്രണോയ് വിജയം കൈക്കലാക്കി. മത്സരത്തിലെ വിജയത്തോടെ പ്രണോയ് മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടി.

SHARE