മാസ്‌ക് നീക്കാതെ തന്നെ ഭക്ഷണം കഴിക്കാം; മോഡലിന്റെ വീഡിയോ വൈറല്‍

മാസ്‌ക് നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. അടുത്ത ഒരു വര്‍ഷത്തേക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയുള്ള ഉത്തരവും ഇറങ്ങി. മാസ്‌കുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മാസ്‌ക് അഴിക്കാതെ എങ്ങനെ ഭക്ഷണം കഴിക്കാം എന്നതാണ് വിഡിയോ. ബ്രിട്ടീഷ് മോഡലായ എമ്മാ ലൂയീസ് ആണ് രസകരമായ ഈ വീഡിയോക്ക് പിന്നില്‍. ഇന്‍സ്റ്റഗ്രാമിലൂടെ എമ്മ പങ്കുവച്ച വീഡിയോ ആണ് തരംഗമായത്.

രണ്ടു മാസ്‌ക് ധരിച്ചാണ് എമ്മ ഭക്ഷണം കഴിക്കേണ്ടതെങ്ങനെയെന്ന് കാണിച്ചു തരുന്നത്. ഒരു മാസ്‌ക് മൂക്കിന്റെ ഭാഗത്തും ഒരു മാസ്‌ക് താടിക്കു കീഴെയുമായി ഇട്ടിരിക്കുകയാണ് എമ്മ. ഒരൊറ്റ മാസ്‌ക് ധരിച്ച പോലെയാണ് ആദ്യകാഴ്ച്ചയില്‍ തോന്നുക. ശേഷം ഭക്ഷണമെടുത്ത് വായിലേക്കു വെക്കുകയാണ് എമ്മ. ഇരുവശത്തും മാസ്‌ക് ഉള്ളതിനാല്‍ മാസ്‌ക് ഊരുകയേ വേണ്ട.

View this post on Instagram

where there’s a will, there’s a way.

A post shared by Emma Lou (@emmalouiseconnolly) on

SHARE