ഇന്ത്യയുടെ സൈനികരും ഉദ്യോഗസ്ഥരും ലഡാക്കില്‍ രക്തസാക്ഷിത്വം വരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇത് ചൈനക്കു മുന്നിട്ട് നില്‍ക്കേണ്ട സമയമാണ് പ്രധാനമന്ത്രി മോദിയെ പുറത്ത് കാണിക്കൂ പ്രിയങ്ക ഗാന്ധി ട്വീറ്റില്‍ ആവശ്യപ്പെട്ടു.
നമ്മുടെ സൈനികരും ഉദ്യോഗസ്ഥരുമാണ് രക്തസാക്ഷിത്വം വരിച്ചത്, നമ്മുടെ പരമാധികാരത്തെയാണ് ഭീഷണിപ്പെടുത്തുന്നത്, നമ്മുടെ ഭൂമിയാണ്, എന്നിട്ട് നമ്മള് നിശബ്ദത പാലിക്കുകയാണോ? സത്യത്തിനായി നിലകൊള്ളുന്നതാണ് ഇന്ത്യ. ഭൂമി ഏറ്റെടുക്കാന്‍ അനുവദിക്കുന്നതിന് മുമ്പ് എന്തും ചെയ്യാന്‍ തയ്യാറാവുന്ന ഒരു നേതൃത്വത്തിന് അത് അര്‍ഹമാണ്, പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. ഇത് ചൈനക്കു മുന്നിട്ട് നില്‍ക്കേണ്ട സമയമാണ് പ്രധാനമന്ത്രി മോദിയെ പുറത്ത് കാണിക്കൂ പ്രിയങ്ക ട്വീറ്റില്‍ കൂട്ടി്ച്ചേര്‍ത്തു.