റൂം ഹീറ്റര്‍ വില്ലനാവുന്നതങ്ങനെ?; വീടിനുള്ളില്‍ നിശബ്ദ കൊലയാളിയായി സി.ഒ

മുറിക്കുള്ളില്‍ നിശബ്ദ കൊലയാളിയായി എത്തുന്ന വിഷവാതകമായ കാര്‍ബണ്‍ മോണോക്‌സൈഡ് (സി.ഒ) ശ്വസിച്ച് മരണങ്ങള്‍ സംഭവിച്ചതായുള്ള നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ഏറ്റവുമൊടുവിലത്തെ റിപ്പോര്‍ട്ടായി കണക്കാക്കാവുന്നതാണ് നേപ്പാളില്‍ വിനോദയാത്രക്ക് പോയ മലയാളികളായ എട്ടുപേരുടെ ദാരുണാന്ത്യം.

രണ്ടു കുടംബങ്ങളുടെ വേര്‍പ്പാടിന് കാരണമായത് ഹോട്ടല്‍ മുറിയിലെ ഹീറ്ററില്‍ നിന്നും വിഷവാതകം ചോര്‍ന്നതാണെന്നാണ് പ്രാഥമിക നിഗമനം.
ഹൈറേഞ്ചിിലെ തണുപ്പില്‍ ഹീറ്ററിന്റെ ചൂടില്‍ മയങ്ങുമ്പോള്‍ റൂമില്‍ പരന്ന കാര്‍ബണ്‍ മോണാക്‌സൈഡ് എന്ന വിഷ വാതകത്താല്‍ ശ്വാസം മുട്ടിയാണ് നാലു കുട്ടികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. നേപ്പാള്‍ ദാമനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. രാത്രിയില്‍ മുറിയില്‍ ചൂട് ക്രമീകരിക്കാന്‍ ഉപയോഗിച്ച ഹീറ്ററില്‍ നിന്ന് വിഷവാതകം ചോര്‍ന്നതെന്നാണ് കരുതുന്നത്. പതിനഞ്ച് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. നേരം വെളുത്തിട്ടും എഴുന്നേല്‍ക്കാത്തതിനെതുടര്‍ന്ന് കൂടെയുള്ളവര്‍ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് മുറി തുറന്നപ്പോള്‍ എട്ട് പേരും അബോധാവസ്ഥയിലായിരുന്നു. കടുത്ത തണുപ്പായിരുന്നതിനാല്‍ മുറിയുടെ വാതിലുകളും ജനലുകളുമെല്ലാം അകത്തു നിന്നും പൂട്ടിയാണ് കിടന്നത്. വെന്റിലേഷന്‍ അഭാവം മൂലം ശ്വാസം മുട്ടലുണ്ടായിട്ടുണ്ടാകാമെന്ന് പൊലീസ് പറഞ്ഞു. വ്യോമമാര്‍ഗം ഉടന്‍ കാഠ്മണ്ഡുവിലെ ആസ്പത്രിയിലേക്ക് മാറ്റിയെങ്കലും ആരേയും രക്ഷിക്കാനനായില്ല.

കൂടത്തായ് കൊലപാതക പരമ്പരകളിലെ വില്ലന്‍ വസ്തുവായ സൈനൈഡ് പോലെതന്നെ മരണകാരണമാകുന്ന നിശബ്ദ കൊലയാളിയാണ് കാര്‍ബണ്‍ മോണോക്‌സൈഡ്. പേര് സൂചിപ്പിക്കുന്ന പോലെ, കാര്‍ബണും, ഓക്‌സിജനും ചേര്‍ന്നതും മണവും, നിറവും, ഇല്ലാത്തതുമായ വാതക രൂപത്തിലുള്ളതാണ് കാര്‍ബണ്‍ മോണോക്‌സൈഡ് (Carbon monoxide). സൈനൈഡ് പോലെ കാണാന്‍ സാധിക്കുന്നതല്ലെങ്കിലും കുറഞ്ഞ അളവില്‍ പോലും ശരീരത്തിലെത്തിയാല്‍ അപകടമാകുന്ന സി.ഒ വാതകവും ‘നിശബ്ദ കൊലയാളി’യായാണ് അറിയപ്പെടുന്നത്.

അടച്ചിട്ട മുറിയില്‍ കലരുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വാസവായുവിലൂടെ രക്തത്തില്‍ എത്തുകയും ഓക്‌സിജന്റെ അഭാവംകൂടി രക്തത്തില്‍ വരികയും ചെയ്യുമ്പോളാണ് മരണം സംഭവിക്കുന്നത്. സിഒ എത്ര മാത്രം പ്രാണവായുവില്‍ അടങ്ങിയിരിക്കുന്നു എന്നതാണ് അപകടം വേഗത്തിലാക്കുന്നത്.

സാധാരണ വസ്തുക്കള്‍ കത്തുമ്പോഴായാണ് കാര്‍ബണ്‍ മോണോക്‌സൈഡ് ഉണ്ടാകുന്നത്. വാതകരൂപത്തിലുള്ളതോ ദ്രാവകമോ ഖരമോ ആയ വസ്തുക്കള്‍ ഓക്‌സിജന്റെ സാന്നിധ്യത്തില്‍ കത്തുമ്പോള്‍ നടക്കുന്ന രാസപ്രവര്‍ത്തനത്തിന് അധികമായി ഇന്ധനം കത്താതിരിക്കുമ്പോള്‍ കൂടുതല്‍ രാസപ്രവര്‍ത്തനം നടക്കുന്നു. തീയില്ലാതെയാവുമ്പോള്‍ നടക്കുന്ന രാസപ്രവര്‍ത്തനത്തില്‍ ഊര്‍ജ്ജത്തൊടൊപ്പം കാര്‍ബണ്‍ ഡൈഓക്‌സൈഡ് കൂടാതെ, കാര്‍ബണ്‍ മോണോക്‌സൈഡ് (Carbon monoxide) കൂടെ ഉണ്ടാവും. ജ്വലനം നടക്കാത്തതിന് കാരണമായ ഓക്‌സിജന്റെ കുറവും കൂടാതെ മറ്റുപ്രദാര്‍ത്ഥങ്ങള്‍ ഇന്ധനത്തില്‍ ചേരുന്നതുമാണ് കാര്‍ബണ്‍ മോണോക്‌സൈഡ് ഉണ്ടാകുന്നതിന് ഒരു കാരണം.

അടച്ച മുറിയില്‍ ജ്വലനം നടക്കുമ്പോള്‍ ഓക്‌സിജന്റെ അളവ് ഭീകരമായി കുറയുകയും പകരം ഉയരുന്ന വിഷവാതകങ്ങള്‍ പരക്കുകയും ചെയ്യുന്നു. ഇതുതന്നെയാണ് ആഴമേറിയ കിണറുകളിലും സംഭവിക്കുന്നത്. കൂടാതെ കേടു വന്നതും, കാലപ്പഴക്കം ഉള്ളതുമായ റെഫ്രിജറേറ്റര്‍, എ.സി തുടങ്ങിയ ഉപകരണങ്ങളില്‍ നിന്നും ഇത്തരത്തില്‍ വിഷവാതക രൂപീകരണം സംഭവിക്കാം.

അതേസമയം, അന്തരീക്ഷ വായുവില്‍ സാധാരണം കാണുന്ന കാര്‍ബണ്‍ മോണോക്‌സൈഡിന്റെ അളവ് പരിധിവിട്ട് ഉയരുന്നമ്പോള്‍ സ്വാഭാവികമായും ഓകസിജന്റെ അളവ് കുറയുകയും ശ്വാസോച്വാസത്തില്‍ പ്രശ്‌നമനുഭവപ്പെടുകയും ചെയ്യാം.

ശരീരത്തിനുള്ളില്‍ വിഷവാതകം എത്തിതുടങ്ങിയാള്‍ തലവേദന, തലചുറ്റല്‍ ഒക്കെ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. വിഷവാതകത്തിന്റെ കൂടുന്നതും ഓക്‌സിഡന്റെ അളവ് തീരെ കുറയുന്നതും വ്യക്തിയെ അബോധാവസ്ഥയില്‍ എത്തിക്കും. പരിധിവിട്ടാല്‍ അത് ഉടനടി മരണത്തിലേക്കും എത്തിക്കുന്നു. എന്നാല്‍ അടച്ചിട്ട മുറിയില്‍ തലവേദന ചുമ തുടങ്ങി ബോധ്യം വന്നാല്‍ അപകടസാധ്യത തിരിച്ചറിഞ്ഞ് ഉടനെ വൈദ്യസഹായം തേടണം.

അതേസമയം, ആധുനികകാലത്ത ഹോട്ടല്‍ മുറികള്‍ക്കുള്ളിലെ ഇത്തരം അപകടങ്ങളെ ഇല്ലാതാക്കുന്ന അലാമുകള്‍ ഇപ്പോള്‍ ലഭ്യമുണ്ട്. പല തരത്തിലുള്ള കാര്‍ബണ്‍ മോണോക്‌സൈഡ് അലാമുകള്‍ ഇപ്പോള്‍ വിപണിയിലും ലഭ്യമാണ്. തണുപ്പുള്ള സ്ഥലങ്ങളില്‍ ഹോട്ടലുകള്‍ ബുക്ക് ചെയ്യുമ്പോള്‍, റൂമുകളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് അലാമുകള്‍ ഉണ്ടോ എന്നും അവ പ്രവര്‍ത്തനക്ഷമമാണോ എന്നും റൂമെടുക്കുന്നവര്‍ ഉറപ്പുവരുത്തേണ്ടതുണ്ട്.