ഗുണന പട്ടിക തെറ്റിച്ചെന്നാരോപിച്ച് വയനാട്ടില്‍ ആദിവാസി ബാലന് ഹോസ്റ്റല്‍ വാര്‍ഡന്റെ ക്രൂരമര്‍ദ്ദനം

വയനാട്ടില്‍ ഒമ്പതുവയസുകാരനായ ആദിവാസി ബാലന് ഗുണന പട്ടിക തെറ്റിച്ചെന്നാരോപിച്ച് ഹോസ്റ്റല്‍ വാര്‍ഡന്റെ ക്രൂരമര്‍ദ്ദനം. നെന്മേനി ആനപ്പാറ ആദിവാസി ഹോസ്റ്റലിലെ വാര്‍ഡനായ അനൂപാണ് കുട്ടിയെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ അനൂപിനെതിരെ അമ്പലവയല്‍ പോലീസ് കേസെടുത്തു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ചീങ്ങേരി കോളനിയിലെ ഒമ്പതു വയസുകാരനായ കുട്ടിക്ക് മര്‍ദ്ദനമേറ്റത്. ഗുണനപ്പട്ടിക ചൊല്ലിയപ്പോള്‍ തെറ്റിയതിനെ തുടര്‍ന്നാണ് ഹോസ്റ്റല്‍ വാര്‍ഡനായ അനൂപ് മര്‍ദ്ദിച്ചതെന്ന് കുട്ടി പറഞ്ഞു. കുട്ടിക്ക് നടക്കാനാവാതെ വന്നതോടെയാണ് മാതാപിതാക്കള്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് ഹോസ്റ്റലിലെത്തിയ അമ്മയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്കേറ്റ കുട്ടി ബത്തേരി ആശുപത്രിയില്‍ ചികിത്സയിലാണ്.

SHARE