ബില്ലടക്കാന്‍ പണമില്ല; ആശുപത്രി ജീവനക്കാരന്റെ മര്‍ദ്ദനത്തില്‍ രോഗി മരിച്ചു

ലക്‌നൗ: ബില്ലടക്കാന്‍ പണമിത്താത്തതിന്റെ പേരിലുണ്ടായ തര്‍ക്കത്തില്‍ രോഗി മരിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് 44 -കാരനായ സുല്‍ത്താന്‍ഖാന്‍ എന്നയാളെയ ആശുപത്രിജീവനക്കാരന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

നഗരത്തിലെ ആശുപത്രിയിലാണ് സംഭവം. ചികിത്സക്കായി എത്തിയ സുല്‍ത്താന്‍ഖാന് പണമടക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ വേണ്ട എന്ന് പറഞ്ഞ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ആശുപത്രി ചാര്‍ജ്ജായ 4,000 രൂപ അടക്കാതെ പോകാന്‍ കഴിയില്ലെന്ന് ആശുപത്രി ജീവനക്കാര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ കൂട്ടംകൂടി മര്‍ദ്ദിക്കുകയും രോഗി മരിക്കുകയുമായിരുന്നു. എന്നാല്‍ സംഭവം നിഷേധിച്ച് ഡോക്ടറായ ഡാനിഷ് അലി രംഗത്തെത്തി. രോഗിയും സുഹൃത്തും ജീവനക്കാരെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു.

അതേസമയം, സിസിടിവി ദൃശ്യങ്ങളില്‍ രോഗിയെ മര്‍ദ്ദിക്കുന്നത് കാണാന്‍ കഴിയുമെന്ന് സുല്‍ത്താന്‍ഖാന്റെ ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് അറിയിച്ചു.

SHARE