എസ്‌കലേറ്ററില്‍ വസ്ത്രം കുടുങ്ങി വഴുതിയ യുവതിയുടെ കൈയില്‍ നിന്നും കുഞ്ഞ് വീണ് മരിച്ചു

ഉസ്ബെക്കിസ്ഥാന്‍: എസ്‌കലേറ്ററില്‍ വസ്ത്രം കുടുങ്ങിയതോടെ വഴുതിപിടിവിട്ട യുവതിയുടെ കൈയില്‍ നിന്നും പിഞ്ചു വീണ് കുഞ്ഞ് മരിച്ചു. നാല്‍പത് അടി താഴ്ചയിലേക്ക് വീണാണ് കുഞ്ഞ് മരിച്ചത്. ഉസ്ബെക്കിസ്ഥാനിലെ ആന്റിജന്‍ സിറ്റിയിലാണ് സംഭവം. ഒസ്ബെജിം എന്ന ഷോപ്പിങ് മാളില്‍ നിന്നും രണ്ട് കുട്ടികളുമായി താഴേയ്ക്ക് ഇറങ്ങി വരികയായിരുന്നു യുവതിയാണ് അപകടത്തില്‍പ്പെട്ടത്. വലത് കൈയ്യിലായി കുഞ്ഞിനെ എടുത്തിരുന്ന യുവതിയുടെ ഇടതു കൈയില്‍ ഇവരുടെ മുതിര്‍ന്ന കുട്ടിയും ഉണ്ടായിരുന്നു.

1 2
ഇതിനിടെ ഇവര്‍ ധരിച്ചിരുന്ന പര്‍ദ്ദ എസ്‌കലേറ്ററില്‍ കുടുങ്ങുകയായിരുന്നു. അടി തെറ്റിയ എസ്‌കലേറ്ററിലേക്ക് വഴുതിവീഴാന്‍ പോയ യുവതി വീഴ്ചയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരുടെ കൈയിലുണ്ടായിരുന്ന കുഞ്ഞ് താഴേക്ക് വീണത്.
ഉടന്‍ തന്നെ കുഞ്ഞിനെ സമാപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മാളിലെ സിസിടിവിയില്‍ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങള്‍ എസ്‌കലേറ്ററില്‍ പതിയിരുന്ന അപകടം പുറത്തുകാട്ടുന്നതാണ്. കഴിഞ്ഞ നവംബറില്‍ ചൈനയിലും സമാനമായ സംഭവമുണ്ടായിരുന്നു. നാലാം നിലയിലേക്കുള്ള എക്‌സലേറ്ററില്‍ സഞ്ചരിക്കവെ വല്ല്യമ്മയുടെ കയ്യില്‍ നിന്ന് നാല് മാസം പ്രായമായ കുഞ്ഞാണ് അപകടത്തില്‍ മരിച്ചത്.