ഹോങ്കോങില്‍ പ്രക്ഷോഭവുമായി ജനാധിപത്യവാദികള്‍; നഗരം ചൈനീസ് സൈന്യം വളഞ്ഞു

ഹോങ്കോങില്‍ സര്‍ക്കാറിനെതിരെ പ്രതിഷേധം ശക്തമാക്കി സ്വാതന്ത്ര വാദികള്‍. സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി കൂട്ടത്തോടെ രംഗത്തെത്തിയ സ്വാതന്ത്ര്യവാദികള്‍ക്കെതിരെ പൊലീസ് ടിയര്‍ ഗ്യാസ് ഉപയോഗിച്ചു. എന്നാല്‍ പെട്രോള്‍ ബോബുമായി പോലീസിനെ എതിരേറ്റ പ്രക്ഷോഭക്കാര്‍ രംഗം കലുശിതമാക്കിയിരിക്കുകയാണ്. ഹോങ്കോങ് നഗരം ചൈനീസ് സൈന്യം വളഞ്ഞിരിക്കുകയാണ്. പോലീസ് ഹെഡ് കോര്‍ട്ടേര്‍സിലേക്ക് സ്വാതന്ത്ര വാദികള്‍ കൂട്ടമാര്‍ച്ച് നടത്തി.

ജനാധിപത്യ പ്രക്ഷോഭത്തെ നയിച്ചിരുന്ന നേതാക്കളെ കൂട്ടത്തോടെ ചൈനീസ് പിന്തുണയുള്ള ഭരണകൂടം കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തതോടെയാണ് രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ഹോങ്കോങില്‍ തുടക്കമായത്. ഹോങ്കോങ് നഗരം ചൈനീസ് സൈന്യം വളഞ്ഞതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ നാടകീയ രംഗങ്ങള്‍ക്കാണ് നഗരം സാക്ഷ്യമായത്. സ്വാതന്ത്ര്യവാദികളെ പൊലീസ് കൂട്ടത്തോടെ അറസ്റ്റ് ചെയ്തു.


ഇന്നലെ രാവിലെ ജനാധിപത്യ പ്രക്ഷോഭത്തെ നയിച്ചിരുന്ന നേതാക്കളെ കൂട്ടത്തോടെ ഭരണകൂടം അറസ്റ്റു ചെയ്തതോടെയാണ് രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ഹോങ്കോങില്‍ തുടക്കമായത്. ആന്‍ഡി ചാന്‍, ആഗ്‌നസ് ചൗ, ജോഷ്വ വോങ് എന്നീ നേതാക്കളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇന്നലെ രാവിലെയായിരുന്നു അറസ്റ്റ്. മൂവരും അറസ്റ്റിലായതിനെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന ജനാധിപത്യ മാര്‍ച്ച് റദ്ദാക്കി. നിയമവിരുദ്ധമായ സംഘം ചേരലിന് പ്രേരണ നല്‍കിയെന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ജൂണ്‍ 21ന് നടന്ന പ്രകടനങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് ആരോപിക്കുന്നു. 2014ല്‍ ഹോങ്കോങില്‍ സ്വാതന്ത്ര വാദികള്‍ സമരങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. ഈ സമരത്തിന്റെ വാര്‍ഷികദിനം ഇന്ന് ആചരിക്കാനിരിക്കവെയാണ് നേതാക്കളുടെ അറസ്റ്റ്. ഈ ദിനത്തില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭം നടക്കുമെന്നത് മുന്‍കൂട്ടിക്കണ്ടാണ് അറസ്റ്റുകള്‍ നടന്നിരിക്കുന്നത്. ഇന്നലെ സമര പരിപാടികള്‍ക്ക് ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

വ്യക്തമായ കാരണങ്ങളില്ലാതെയാണ് നേതാക്കളെഅറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ജനാധിപത്യ പ്രക്ഷോഭത്തിന്റെ ഭാഗമായ സിവില്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഫ്രണ്ടിന്റെ നേതാവായ ബോണീ ലിയൂങ് ആരോപിച്ചു. ശക്തമായ ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഹോങ്കോങിലേക്ക് ചൈന സൈന്യത്തെ വിന്യസിച്ചു. നിലവില്‍ നടക്കുന്ന പ്രതിഷേധങ്ങളെ പ്രതിരോധിക്കാനാണ് സൈന്യത്തെ വിന്യസിച്ചതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് സൈനിക വാഹനങ്ങള്‍ ഹോങ്കോങ് അതിര്‍ത്തിയില്‍ എത്തിയതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഹോങ്കോങ് അതിര്‍ത്തിയിലെ സൈനിക ട്രക്കുകളുടേയും സായുധ വാഹനങ്ങളുടേയും ചിത്രങ്ങള്‍ ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹ്വ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം പതിവുള്ള വാഹന നീക്കം മാത്രമാണിതെന്നാണ് ചൈനീസ് വ്യക്തമാക്കുന്നത്. നേവി കപ്പല്‍ ഹോങ്കോങിലെത്തുന്നതിന്റെ ചിത്രവും പുറത്തു വിട്ടിട്ടുണ്ട്. അതിര്‍ത്തിയില്‍ 8000നും 10,000നുമിടയ്ക്ക് സൈനികരെ ചൈന വിന്യസിച്ചു. ഇന്ന് വലിയ ചൈനാവിരുദ്ധ പ്രതിഷേധ റാലി സംഘടിപ്പിക്കാന്‍ പ്രക്ഷോഭകാരികള്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സൈനിക നീക്കം.