തിരുവനന്തപുരത്ത് ക്രിക്കറ്റ് കളിക്കിടെ തേനീച്ച ആക്രമണം: അഞ്ചു പേര്‍ ആസ്പത്രിയില്‍


തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ എ-ഇംഗ്ലണ്ട് ലയണ്‍സ് മത്സരത്തിനിടെ തേനീച്ച ആക്രമണം. സ്റ്റേഡിയത്തില്‍ കളി കണ്ടിരുന്നവരെയാണ് തേനീച്ച കൂട്ടം ആക്രമിച്ചത്. അഞ്ചു പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഗാലറിയുടെ ഒഴിഞ്ഞ ഭാഗത്ത് കൂടുകൂട്ടിയിരുന്ന തേനീച്ചക്കൂട്ടത്തിലേക്ക് ആരോ കല്ലെറിഞ്ഞതോടെയാണ് തേനീച്ചകള്‍ ആക്രമിച്ചത്. ഇതേത്തുടര്‍ന്ന് പത്തു മിനിറ്റോളം കളി നിര്‍ത്തിവെച്ചു.

SHARE