രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്. രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയെ തുടര്‍ന്നാണ് നോട്ടീസ്. രാഹുല്‍ രണ്ടാഴ്ച്ചക്കകം വിശദീകരണം നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു. രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ വാദം. രാഹുല്‍ഗാന്ധിക്ക് രണ്ട് പാസ്‌പോര്‍്ട്ട് ഉണ്ടെന്നും ഇത് ശരിയല്ലെന്നുമാണ് സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നത്. അമേഠിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്തും ഇത്തരത്തില്‍ പരാമര്‍ശം ഉയര്‍ന്നുവന്നിരുന്നു.

SHARE