ലോക്ക്ഡൗണ്‍ രണ്ടാഴ്ചകൂടി നീട്ടി; മെയ് 17 വരെ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി തുടരുന്ന ലോക്ക്ഡ്ൗണ്‍ രണ്ടാഴ്ച കൂടി നീട്ടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവില്‍ മെയ് മൂന്നിന് അവസാനിക്കേണ്ടിയിരിക്കുന്ന രാജ്യവ്യാപക അടച്ചുപൂട്ടല്‍ മെയ് 17 വരെ തുടരും. ഈ കാലയളവില്‍ വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും എംഎച്ച്എ പുറത്തിറക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിമാരുമായി ഇന്നലെ മുതൽ നടത്തിയ നിരവധി കൂടിക്കാഴ്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

ലോക്ക്ഡൗൺ പദ്ധതി നടപ്പാക്കാൻ പ്രധാനമന്ത്രി ഇന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ, റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ, വ്യോമയാന മന്ത്രി ഹർദീപ് പുരി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.