അമിത് ഷായുടെ കോവിഡ് ഫലം നെഗറ്റീവ് ആയതായി ബി.ജെ.പി. നേതാവ്

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പുതിയ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. ബിജെപി എംപി മനോജ് തിവാരിയാണ് അമിത് ഷായുടെ പരിശോധനാ ഫലം നെഗറ്റീവായെന്ന് ട്വീറ്റ് ചെയ്തിരിക്കുന്നത്. 

അമിത് ഷാജീയുടെ കൊവിഡ് പരിശോധനഫലം വന്നുവെന്നും നെഗറ്റീവ് ആണെന്നുമാണ് തിവാരിയുടെ ട്വീറ്റെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ ഇത് സംബന്ധിച്ച് അമിത് ഷായുടെ ഭാഗത്തു നിന്നും പ്രതികരണമൊന്നും ഇതുവരെ വന്നിട്ടില്ല.

കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഹരിയാനയിലെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അമിത് ഷാ. ഓഗസ്റ്റ് രണ്ടിനാണ് അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് രോഗബാധിതനായ വിവരം ട്വിറ്ററിലൂടെയാണ് അദ്ദേഹം പങ്കുവെച്ചത്.