അമിത് ഷായുടെ ആഭ്യന്തര മന്ത്രാലയ ഫെയ്‌സബുക് പോസ്റ്റില്‍ വിസ്‌കിയും ടച്ച് അപ്പും; അമളി വ്യക്തമായതോടെ പോസ്റ്റ് മുക്കി

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി അമിത് ഷായുടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റില്‍ പുറത്തുവന്നത് വിസ്‌കിയും ടച്ച് അപ്പും. പശ്ചിമ ബംഗാളില്‍ വീശിയടിച്ച ഉംപൂണ്‍ ചുഴലിക്കാറ്റില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ചിത്രം പങ്കിട്ടപ്പോയാണ് പേജില്‍ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായത്. ബംഗാളില്‍ എന്‍.ഡി.ആര്‍.എഫ് സംഘം രക്ഷാപ്രവര്‍ത്തനം നടത്തുന്ന ചിത്രത്തിനൊപ്പം പോസ്റ്റ് ചെയ്തത് വിസ്‌കിയൂടേയും ടച്ച് അപ്പിന്റേയും ചിത്രമായിരുന്നു.

ഉംപൂണ്‍ ചുഴലിക്കാറ്റ് നാശം വിതച്ച പശ്ചിമംബംഗാളിലെ ഹൗറ ജില്ലയിലെ പച്ല ബ്ലോക്കില്‍ വ്യാപകമായി വീണുകിടക്കുന്ന മരങ്ങളും മറ്റും മുറിച്ചുമാറ്റുന്ന എന്‍.ഡി.ആര്‍.എഫ് സംഘത്തിന്റെ ഫോട്ടോയ്ക്കൊപ്പമാണ് ഒരു മേശയ്ക്ക് മുകളിലായി വെച്ചിരിക്കുന്ന രണ്ട് ബോട്ടില്‍ റോയല്‍ സ്റ്റാഗ് വിസ്‌ക്കിയുടേയും സ്നാക്ക്സിന്റേയും ചിത്രം കൂടി ഉള്‍പ്പെട്ടത്. ഇതോടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. എന്നാല്‍ ചിത്രം പോസ്റ്റ് ചെയ്ത് ഇരുപത് മിനുട്ടിനുള്ളില്‍ പേജില്‍ നിന്നും പോസ്റ്റ് ഡിലീറ്റ് ചെയ്യുകയുണ്ടായി.

അതേസമയം, പോസ്റ്റ് മാറ്റി ഷെയര്‍ ചെയ്‌തെങ്കിലും തൊട്ടുപിന്നാലെ പോസ്റ്റ് കാണാനെത്തിയ പലരും പുതിയ ചിത്രത്തിന് താഴെ വന്ന് പ്രതികരണങ്ങള്‍ നിരത്തുകയാണ്. ദയവുചെയ്ത് ഡ്രിംങ്കിങ്ങും ഫേസ്ബുക്കിങ്ങും മിക്സ് ചെയ്യരുതെന്നും യഥാര്‍ത്ഥത്തില്‍ ഇതൊക്കെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചെയ്തുകൊണ്ടിരിക്കുന്നതെന്നുമാണ് ഒരു കമന്റ്.

https://twitter.com/TheDesiEdge/status/1265901268368670720

വിവാദ ചിത്രം നീക്കം ചെയ്‌തെങ്കിലും ആഭ്യന്തര മന്ത്രാലയത്തിനും അമിത് ഷാ്ക്കുമെതിരെ ട്രോളുകളുമായി ട്വിറ്റര്‍ അടക്കം സോഷ്യല്‍മീഡിയയില്‍ ചിത്രം പ്രചരിക്കുകയാണ്.