കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ചൊവ്വ) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. അതേസമയം, ചൊവ്വാഴ്ച നടക്കുന്ന എസ്.എസ്.എല്‍.എസി. അടക്കമുള്ള ഒരു പരീക്ഷക്കും മാറ്റമുണ്ടാകില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ചയും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു.

SHARE