ഹിറ്റ്‌ലറും മുസ്സോളിനിയും ജനാധിപത്യ വാദികളെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്

അഡോള്‍ഫ് ഹിറ്റ്‌ലറും ബെനിറ്റോ മുസ്സോളിനിയും ജനാധിപത്യത്തിന്റെ ഉല്‍പ്പന്നങ്ങളാണെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്.
പൗരത്വ ഭേഗതി നിയമം വിവേചനരഹിതമാണെന്നും വ്യത്യസ്ത കാലയളവില്‍ ഇവിടെ താമസിച്ചതിന് ശേഷം പുറത്തുപോയവരെ പൗരന്മാരാകാന്‍ അനുവദിക്കുന്നതാണെന്നും അദ്ദേഹം വാദിച്ചു.ദല്‍ഹി റെയ്‌സീന ഡയലോഗില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ അദ്ദേഹത്തിന്റെ പരാമര്‍ശം.

ഇന്ത്യ ജനാധിപത്യവിരുദ്ധതയിലേക്കാണോ നീങ്ങുന്നതെന്ന ചോദ്യത്തിന്, ഇന്ത്യയ്ക്ക് മികച്ചതും ഏറ്റവും ശക്തവുമായ ഒരു ഭരണഘടനയുണ്ടെന്നും ബി.ജെ.പി അതിനോട് നൂറ് ശതമാനം നീതി പുലര്‍ത്തുന്നുണ്ടെന്നും ഇന്ത്യന്‍ ജനാധിപത്യം കൂടുതല്‍ പുരോഗതി കൈവരിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പൗരത്വ ഭേദഗതി നിയമം ഏറ്റവും ജനാധിപത്യപരമായ രീതിയിലാണ് പാസാക്കിയതെന്നും പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ഈ നിയമത്തെ വിമര്‍ശിക്കുന്നവര്‍ക്കെല്ലാം സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടുണ്ടെന്നും രാം മാധവ് വാദിച്ചു.

SHARE