ജെ.എന്‍.യു ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളെ മര്‍ദിച്ചതിന്റെ ഉത്തരവാദിത്തം ഹിന്ദു രക്ഷാ ദള്‍ ഏറ്റെടുത്തു

ന്യൂഡല്‍ഹി: ഞായറാഴ്ച രാത്രി ജെ.എന്‍.യു ക്യാമ്പസില്‍ ആയുധങ്ങളുമായെത്തി വിദ്യാര്‍ത്ഥികളെ മര്‍ദിച്ചത് തങ്ങളാണെന്ന് ഹിന്ദുത്വ തീവ്രവാദ സംഘടനയായ ഹിന്ദു രക്ഷാ ദള്‍. ജെ.എന്‍.യു രാജ്യവിരുദ്ധ, ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണെന്നും അതുകൊണ്ടാണ് വിദ്യാര്‍ത്ഥികളെ ആക്രമിച്ചതെന്നും ഹിന്ദു രക്ഷാ ദള്‍ നേതാവ് ഭൂപേന്ദര്‍ തോമര്‍ ഏലിയാസ് പിങ്കി ഛൗധരി ട്വീറ്റ് ചെയ്തു.

‘ജെ.എന്‍.യു കമ്മ്യൂണിസ്റ്റുകാരുടെ കേന്ദ്രമാണ്. ഇത്തരം കേന്ദ്രങ്ങളുമായി സന്ധി ചെയ്യാനാവില്ല. അവര്‍ ഞങ്ങളുടെ മതത്തിനും രാജ്യത്തിനും എതിരാണ്. ഇനിയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ക്യാമ്പസുകളില്‍ കയറി വിദ്യാര്‍ത്ഥികളെ നേരിടുക തന്നെ ചെയ്യും’-തോമര്‍ പറഞ്ഞു.

ഞായറാഴ്ച രാത്രിയോടെയാണ് സായുധരായ മുഖമൂടി സംഘം ജെ.എന്‍.യു ക്യാമ്പസിലെത്തിയത്. യൂണിയന്‍ പ്രസിഡന്റ് ഐഷ ഘോഷ് അടക്കം 20 വിദ്യാര്‍ത്ഥികള്‍ക്ക് അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. അതേസമയം ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ തന്നെയാണ് അക്രമം നടത്തിയതെന്നായിരുന്നു ബി.ജെ.പി നേതൃത്വം പറഞ്ഞിരുന്നത്. ഈ വാദം പൊളിക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.

SHARE