‘നമ്മളൊന്നാണ്’; വര്‍ഗീയത പടര്‍ത്തുന്നവര്‍ക്കെതിരെ ഡല്‍ഹിയില്‍ ഹിന്ദു- മുസ്‌ലിം ഐക്യറാലി

ഡല്‍ഹിയില്‍ സംഘപരിവാര്‍ അക്രമസംഭവങ്ങളുമായി അഴിഞ്ഞാടുമ്പോള്‍ ഹിന്ദു-മുസ്‌ലിം ഐക്യ റാലിയുമായി ജനങ്ങള്‍. മതം പറഞ്ഞ് മനുഷ്യരെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയാണ് തങ്ങളുടെ റാലിയെന്ന് യമുന വിഹാര്‍ സ്വദേശികള്‍ പറയുന്നു. ‘ഹം സബ് ഏക് ഹേ’, ‘ഹിന്ദു മുസ്ലിം ഏക് ഹേ’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു റാലി.

വര്‍ഷങ്ങളായി ഹിന്ദുവും മുസ്‌ലിമും ഒരുമിച്ച് സമാധാനത്തോടെ ജീവിക്കുന്ന സ്ഥലമാണ് ഇത്. ഇത്തരം സംഭവങ്ങള്‍ ഇവിടെ പുതിയതാണ്. അതുകൊണ്ടാണ് സാമുദായിക ശക്തികളെ ചെറുക്കാന്‍ തങ്ങള്‍ ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് പ്രദേശവാസിയായ മുഹമ്മദ് സജിദ് പറയുന്നു. പ്രദേശത്ത് വിഭാഗീയത സൃഷ്ടിക്കാനെത്തിയവരെ പ്രദേശവാസികള്‍ അടുപ്പിച്ചില്ലെന്നും, തങ്ങളുടെ പ്രദേശത്ത് പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ ശ്രമിക്കുകയാണെന്നും യമുന വിഹാര്‍ സ്വദേശിയായ രാഹുല്‍ പറഞ്ഞു.

SHARE