അക്രമികള്‍ തീയിട്ട വീടുകളില്‍ നിന്ന് ആറ് മുസ്‌ലിം കുടുംബങ്ങളെ രക്ഷിച്ച ഹിന്ദു യുവാവ് പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍

വര്‍ഗീയത ആയുധമാക്കി സംഘപരിവാര്‍ അഴിഞ്ഞാടുന്നത് വേദനമാത്രമാണ് കുറച്ച് ദിവസങ്ങളായ് ഡല്‍ഹിക്ക് സമ്മാനിച്ചത്. എന്നാല്‍ ഡല്‍ഹിയില്‍ നിന്ന് പുറത്ത് വരുന്ന ചില വാര്‍ത്തകള്‍ മതത്തിനപ്പുറം മനുഷ്യന് വില നല്‍കുന്നവയാണ്. പ്രേംകാന്ത് ബാഗെല്‍ എന്ന യുവാവ് സ്വന്തം ജീവന്‍ നോക്കാതെ രക്ഷിച്ചത് ആറ് മുസ്‌ലിം കുടുംബങ്ങളെയാണ്. തന്റെ മുസ്‌ലിം അയല്‍വാസികളുടെ വീടിന് തീപിടിക്കുന്നത് കണ്ട പ്രേംകാന്ത് ബാഗെല്‍ അവരെ സഹായിക്കാന്‍ ഇറങ്ങുകയായിരുന്നു. അക്രമികള്‍ പെട്രോള്‍ ബോംബ് എറിഞ്ഞാണ് വീടുകള്‍ക്ക് തീയിട്ടത്. അഗ്നിക്കിരയായ വീട്ടില്‍ നിന്ന് ആളുകളെ രക്ഷിക്കുന്നതിനിടയില്‍ ബാഗെലിനും ഗുരുതരമായി പൊള്ളലേറ്റു. അകത്ത് കുടുങ്ങിയ സുഹൃത്തിന്റെ പ്രായമായ അമ്മയെ രക്ഷിക്കുന്നതിനിടെയാണ് ബാഗലിന് പൊള്ളലേറ്റത്.

പൊള്ളലേറ്റ ബാഗെലിനെ ആശുപത്രിയിലെത്തിക്കാന്‍ അയല്‍ക്കാര്‍ ആംബുലന്‍സ് വിളിച്ചെങ്കിലും മെഡിക്കല്‍ വാഹനം അവിടേക്ക് എത്തില്ലെന്ന വിവരമാണ് ലഭിച്ചത്. 70 ശതമാനം പൊള്ളലേറ്റ ബാഗെല്‍ രാത്രി മുഴുവന്‍ വീട്ടില്‍ ചെലവഴിക്കുകയായിരുന്നു. നിലവില്‍ ജിടിബി ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ഡല്‍ഹില്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ വീടുകളില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായ മുസ്‌ലിം കുടുംബങ്ങള്‍ക്ക് സിഖ് ആരാധനാ കേന്ദ്രമായ ഗുരുദ്വാര്‍ തുറന്ന് നല്‍കിയിരുന്നു.

SHARE