ഹിന്ദു മതത്തിലെ അസമത്വം; ഇസ്‌ലാം മതം സ്വീകരിക്കാനൊരുങ്ങി ദളിതര്‍

തമിഴ്‌നാട്ടിലെ നാടൂരില്‍ ദളിതര്‍ക്കെതിരെ ഹിന്ദു മതത്തില്‍ നിലനിലില്‍ക്കുന്ന അസമത്വത്തില്‍ പ്രതിഷേധിച്ച് ഇസ്‌ലാം മതം സ്വീകരിക്കാനൊരുങ്ങി തമിഴ് പുലികള്‍ കക്ഷി. മൂവായിരത്തോളം പേരാണ് തങ്ങളുടെ മതം ഉപേക്ഷിച്ച് ഇസ്‌ലാം മതം സ്വീകരിക്കാന്‍ തയ്യാറായിരിക്കുന്നത്.

തമിഴ് പുലികള്‍ കക്ഷി സംഘടനയുടെ സംസ്ഥാനതല യോഗത്തിലാണ് തീരുമാനം. കോയമ്പത്തൂരില്‍ മതിലിടിഞ്ഞ് 19 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാടൂറിലെ നിവാസികളും തമിഴ് പുലികള്‍ കക്ഷി അംഗങ്ങളുമാണ് ഹിന്ദു മതത്തില്‍ ദളിതരോട് മോശമായി പെരുമാറുന്നു എന്നാരോപിച്ച് ഇസ്‌ലാം മതം സ്വീകരിക്കുന്നതായി പ്രഖ്യാപിച്ചത്.ആദ്യ ഘട്ടത്തില്‍ ജനുവരി 5 ന് മേട്ടുപാളയത്തില്‍ നൂറോളം പേര്‍ ഇസ് ലാം മതം സ്വീകരിക്കും. പിന്നീട് പടിപടിയായി മറ്റ് ജില്ലകളിലും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

SHARE