ബംഗ്ലാദേശില്‍ ഹിന്ദു മതസ്ഥര്‍ക്കു നേരെ ആക്രമണം; പത്ത് ക്ഷേത്രങ്ങള്‍ തകര്‍ത്തു

ബംഗ്ലാദേശിലെ ബ്രാഹ്മണ്‍ബരിയ ജില്ലയില്‍ ഹിന്ദുമത വിശ്വാസികള്‍ക്കു നേരെ വ്യാപക അക്രമം. സംഘടിച്ചെത്തിയ ആള്‍ക്കൂട്ടം പത്തോളം ക്ഷേത്രങ്ങള്‍ അടിച്ചു തകര്‍ക്കുകയും ഹിന്ദു മതസ്ഥരുടെ നിരവധി വീടുകള്‍ കേടുവരുത്തുകയും ചെയ്തു. ഞായറാഴ്ചയാണ് സംഭവം.

രണ്ട് കേസുകളിലായി ആയിരത്തിലധികം പേര്‍ക്കെതിരെ കേസെടുത്തു. ഒമ്പതു പേരെ അറസ്റ്റ് ചെയ്തു.

ഫേസ്ബുക്കില്‍ മസ്ജിദുല്‍ ഹറാമിനെ അവഹേളിക്കുന്ന തരത്തില്‍ പോസ്റ്റിട്ടുവെന്നാരോപിച്ചാണ് വടികളും ഇരുമ്പു ദണ്ഡുകളും മറ്റുമായി ആള്‍ക്കൂട്ടം ന്യൂനപക്ഷ വിഭാഗത്തിനു നേരെ തിരിഞ്ഞത്. പൊലീസ് ക്രമസമാധാന പാലനത്തില്‍ കുറ്റകരമായ വീഴ്ച വരുത്തിയെന്നും നസീര്‍നഗറിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ മാറ്റണമെന്നും അവാമി ലീഗ് ആവശ്യപ്പെട്ടു.

ഇന്ന് ഉച്ചക്ക് പ്രദേശത്ത് സാമുദായിക ഐക്യത്തിനു വേണ്ടിയുള്ള സമാധാന സംഗമവും റാലിയും നടന്നു.

SHARE