ഇ-മെയില്‍ വിവാദം: ഹിലരിക്ക് എഫ്ബിഐയുടെ ക്ലീന്‍ചീറ്റ്

വാഷിംഗ്ടണ്‍: ഇ-മെയില്‍ വിവാദത്തില്‍ ഹിലരി ക്ലിന്റന് എഫ്ബിഐയുടെ ക്ലീന്‍ചീറ്റ്. ഹിലരിക്കെതിരെ തെളിവില്ലെന്ന് എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് ബി കോമി അറിയിച്ചു. അവര്‍ക്കെതിരെ നടപടികളൊന്നും ഉണ്ടാവില്ലെന്നും അമേരിക്കന്‍ കോണ്‍ഗ്രസ്സിന് നല്‍കിയ കത്തില്‍ കോമി വ്യക്തമാക്കി. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണ് ഹിലരി.

ഹിലരി സെക്രട്ടറിയായിരുന്ന കാലത്തെ എല്ലാ ഇ-മെയില്‍ ഇടപാടുകളും അന്വേഷണ ഏജന്‍സി പരിശോധിച്ചുവെന്നും ജൂലായില്‍ പറഞ്ഞ അതേ കണ്ടെത്തലിലാണ് എഫ്ബിഐ എത്തിച്ചേര്‍ന്നിരിക്കുന്നതെന്നും കോമി വ്യക്തമാക്കി.

ഹിലരി അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറിയായിരുന്ന 2009-13 കാലഘട്ടത്തില്‍ ഔദ്യോഗിക വിവരങ്ങള്‍ കൈമാറാന്‍ സ്വകാര്യ ഇ-മെയില്‍ ഉപയോഗിച്ചുവെന്നായിരുന്നു ആരോപണം. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഉയര്‍ന്നുവന്ന ആരോപണം ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

SHARE