13-ാം തിയ്യതി യു.എ.ഇയില്‍ സ്വകാര്യ മേഖലക്കും അവധി

അബൂദാബി: ഇസ്‌ലാമിക് കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷാരംഭമായ മുഹര്‍റം ഒന്നിന് യു.എ.ഇയിലെ പൊതു-സ്വകാര്യ മേഖലകളില്‍ അവധിദിനമായിരിക്കുമെന്ന് ഹ്യൂമണ്‍ റിസോഴ്‌സസ് – എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു. മന്ത്രിസഭയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം.

നേരത്തെ, പുതുവര്‍ഷ ദിനമായ മുഹര്‍റം ഒന്നിന് മന്ത്രാലയങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് യു.എ.ഇ കാബിനറ്റ് തീരുമാനിച്ചിരുന്നു. സെപ്തംബര്‍ 16-നായിരിക്കും ഔദ്യോഗിക ജോലികള്‍ തുടരുക.