ഹിജാബ് ധരിക്കുന്നത് ആരുടെയും നിര്‍ബന്ധം കൊണ്ടല്ല; എന്റെ ഇഷ്ടപ്രകാരം -17കാരിയുടെ ട്വീറ്റ്

ന്യൂഡല്‍ഹി: ഹിജാബ് ധരിക്കുന്നത് ആരുടെയും നിര്‍ബന്ധം കൊണ്ടല്ല. എനിക്ക് വേണ്ടി അഥവാ ദൈവത്തിന് വേണ്ടിയാണെന്ന് ട്വിറ്ററില്‍ കുറിച്ച 17കാരിയുടെ ട്വീറ്റ് വൈറലാവുന്നു.

ഹിജാബ് മാറ്റുന്നത് തന്റെ ഉപ്പയോട് പറഞ്ഞാല്‍ എന്ത് പ്രതികരണമാണ് ലഭിക്കുക എന്ന വെല്ലുവിളി സ്വീകരിച്ച് നടത്തിയ ട്വീറ്റാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. താന്‍ ഹിജാബ് ഒഴിവാക്കുന്നു എന്ന് ട്വിറ്ററില്‍ പിതാവിനോട് അറിയിക്കുന്നതും അതിന് ലഭിച്ച മറുപടിയുമാണ് 17കാരി പോസ്റ്റ് ചെയ്തത്.

ഹിജാബ് ധരിക്കുന്നതും ഒഴിവാക്കുന്നതും തികച്ചും വ്യക്തിപരമായി തീരുമാനിക്കാമെന്നതായിരുന്നു പിതാവിന്റെ മറുപടിയുടെ ആകെത്തുക. ഈ മറുപടി ഉള്‍പ്പടെയുള്ള ചിത്രമാണ് ലാമിയ അല്‍ശഹ്രി എന്ന പതിനേഴുകാരി ട്വീറ്റ് ചെയ്തത്.

വ്യത്യസ്ത പ്രതികരണങ്ങളാണ് ഈ ട്വീറ്റിനെത്തേടിയെത്തിയത്. ആ പിതാവിന് അഭിവാദ്യമര്‍പ്പിക്കുന്നുവെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ഇത് വളരെ ന്യൂനപക്ഷമാണെന്നും എണ്ണമറ്റ സ്ത്രീകള്‍ക്കുള്ള അനുഭവങ്ങള്‍ നേരെ തിരിച്ചാണെന്നും മറ്റു ചിലര്‍ പ്രതികരിച്ചു.

SHARE