കോവിഡ്: യു.എസില്‍ ഹിജാബിന് ഡിമാന്‍ഡ് കൂടി; ഓണ്‍ലൈന്‍ വില്‍പ്പന തുടങ്ങി അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍

വാഷിങ്ടണ്‍: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ശരീരം മറയ്ക്കുന്ന വസ്ത്രങ്ങള്‍ ആവശ്യമായി വന്നതോടെ യു.എസില്‍ ഹിജാബിന് ഡിമാന്‍ഡ് കൂടി. ആവശ്യം മുതലെടുക്കാന്‍ അന്താരാഷ്ട്ര വസ്ത്ര ബ്രാന്‍ഡുകള്‍ ഓണ്‍ലൈന്‍ വഴി ഉപഭോക്താക്കള്‍ക്ക് ഹിജാബ് ലഭ്യമാക്കുന്നുണ്ട്.
ഇസ്‌ലാമിക രീതിയിലുള്ള വസ്ത്രങ്ങള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്ന അര്‍തിസാറ, ഹൗതെ ഹിജാബ് എന്നിവയ്ക്ക് പുറമേ, മീല്ല ഫാഷന്‍, ഈസ്റ്റ് എസ്സന്‍സ്, യുകെയിലും യു.എസിലും സ്റ്റോറുകളുള്ള വെറോണ, ദുബൈ ആസ്ഥാനമായ കഷ്‌ക തുടങ്ങിയ കമ്പനികളും ഹിജാബുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ചിട്ടുണ്ട്.

വാട്‌സ് ആപ്പ് വഴിയുള്ള വില്‍പ്പനയും ചില കമ്പനികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ, ഹൗതെ ഹിജാബ് കമ്പനി കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സൗജന്യമായി ഹിജാബ് വിതരണം ചെയ്തു. ആദ്യം 250 ഹിജാബുകള്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത് എങ്കിലും ആവശ്യക്കാര്‍ കൂടിയതോടെ അതു വര്‍ദ്ധിപ്പിച്ചതായി കമ്പനി സി.ഇ.ഒ മെലനിയ എല്‍ തുര്‍ക്ക് പറഞ്ഞു. നാല്‍പ്പത്തിയഞ്ചു മിനിറ്റ് കൊണ്ടാണ് 250 ഹിജാബുകള്‍ തീര്‍ന്നു പോയത്.

SHARE