സര്‍ക്കാറിന് തിരിച്ചടി: സാലറി ചാലഞ്ചില്‍ വിസമ്മതപത്രം വാങ്ങുന്നതിന് ഹൈക്കോടതി സ്‌റ്റേ

കൊച്ചി: സാലറി ചാലഞ്ചുമായി മുന്നോട്ടു പോകുന്ന സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി. സാലറി ചാലഞ്ചില്‍ ഒരു മാസത്തെ ശമ്പളം നല്‍കാന്‍ താല്‍പര്യമില്ലാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന നിബന്ധന ഹൈക്കോടതി സ്‌റ്റേ ചെയ്തു.

വിസമ്മതപത്രം നല്‍കണമെന്ന ഉത്തരവിലെ പത്താം നിബന്ധനയാണ് സ്റ്റേ ചെയ്തത്. ഇതുസംബന്ധിച്ച ഹര്‍ജി അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഒരു മാസത്തിനകം തീര്‍പ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.

SHARE