സ്പിംങ്കളര്‍ കരാറുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാരിനെതിരെ കേരള ഹൈക്കോടതി. നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുന്നില്ല എന്ന സര്‍ക്കാര്‍ വാദത്തിനെതിരെയാണ് കോടതി രംഗത്തെത്തിയത്. മെഡിക്കല്‍ വിവരങ്ങള്‍ പ്രാധാന്യമുള്ളതാണെന്നും നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുന്നില്ല എന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.