‘മീഡിയാറൂം ഇപ്പോള്‍ തുറക്കാനാവില്ല’; തുറന്നാല്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകുമെന്ന് ഹൈക്കോടതി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മീഡിയാറൂം ഇപ്പോള്‍ തുറന്നാല്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകുമെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ സുപ്രീംകോടതിയെ അറിയിച്ചു. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കോടതികളില്‍ മാധ്യമവിലക്ക് നിലനില്‍ക്കുകയാണ്. ഇതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്.

ഹൈക്കോടതിയിലെ മീഡിയാ റൂം ഇപ്പോള്‍ തുറക്കാനാവില്ല. പ്രശ്‌നത്തില്‍ ഈ മാസം 21 നു ഉചിതമായ തീരുമാനമെടുക്കുമെന്നും ഹൈക്കോടതി രജിസ്ട്രാര്‍ വിശദീകരണം നല്‍കി. ഹൈക്കോടതിയില്‍ പ്രവേശിക്കുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കില്ലെന്ന് റജിസ്ട്രാര്‍ പറഞ്ഞു. ഹൈക്കോടതി റജിസ്ട്രാറായ അശോക് മേനോനാണ് ഇത് സംബന്ധിച്ച വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതി മുറികളിലെത്താമെന്നും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാമെന്നും റജിസ്ട്രാര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.

SHARE