പൗരത്വ നിയമം;ബംഗാളില്‍ ഞെട്ടിക്കുന്ന ഇടപെടലുമായി ഹൈക്കോടതി

എന്‍ആര്‍സിയും പൗരത്വ ഭേദഗതി നിയമവും പശ്ചിമ ബംഗാളില്‍ നടപ്പാക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി മമത ബാനര്‍ജി വാര്‍ത്താ ചാനലുകളിലും പത്രങ്ങളിലും പരസ്യം നല്‍കിയതിനെതിരെ ഡല്‍ഹി ഹൈക്കോടതി രംഗത്ത്. ദേശീയ പൗരത്വ നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ഗവണ്‍മെന്റ് നല്‍കുന്ന എല്ലാ പരസ്യങ്ങളും നിര്‍ത്തിവെക്കാണമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാറിനോട് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം. ഇനി ഒരു ഉത്തരവ് ഉണ്ടാവുന്നതുവരെ പരസ്യങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്.

പരസ്യങ്ങള്‍ പിന്‍വലിക്കണമെന്ന് ഗവര്‍ണര്‍ ജഡ്ദീപ് ധങ്കര്‍ മമതയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും മമത അംഗീകരിച്ചിരുന്നില്ല. ഇത്തരം പരസ്യങ്ങള്‍ ഭരണഘടനാവിരുദ്ധമാണെന്നും പൊതു ഫണ്ടുകളുടെ ക്രിമിനല്‍ ഉപയോഗമാണെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് ഒരു കൂട്ടം അഭിഭാഷകര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.

SHARE