ഭൂമിയിടപാട്: കര്‍ദിനാളിനെതിരെ കേസെടുക്കുന്നതിന് സ്റ്റേ

കൊച്ചി: വിവാദ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. കേസില്‍ പോലീസിന്റെ തുടര്‍നടപടികളും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. കേസ് വാദം കേള്‍ക്കുന്നതിനായി ഏപ്രില്‍ മൂന്നിന് വീണ്ടും പരിഗണിക്കും. മറ്റു കക്ഷികള്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്യും.

നേരത്തെ സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കര്‍ദിനാളിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു. ഫാദര്‍ ജോഷി പുതുവ, ഫാദര്‍ സെബാസ്റ്റന്‍ വടക്കുമ്പാടന്‍, സാജു വര്‍ഗീസ് എന്നിവരേയും പ്രതിചേര്‍ത്താണ് കേസെടുത്തിരുന്നത്.

SHARE