തടയണ പൊളിക്കരുത്; പി.വി. അന്‍വറിന്റെ ഭാര്യാപിതാവ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിക്കരുതെന്ന പി.വി.അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവ് അബ്ദുള്‍ ലത്തീഫിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. തടയണ പൊളിക്കണമെന്ന കളക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ മലപ്പുറം കളക്ടറുടെ ഉത്തരവ് ശരിവെച്ച ഹൈക്കോടതി കളക്ടര്‍ സ്ഥലത്തെത്തി പരിശോധന നടത്തണമെന്നും നിര്‍ദേശിച്ചു.

2015-ല്‍ മലപ്പുറം ജില്ലയിലെ വൈറ്റിലപ്പാറ വില്ലേജിലെ ചീങ്കണ്ണിപ്പാലയില്‍ മലയിടിച്ചാണ് അന്‍വര്‍ തടയണ നിര്‍മിച്ചത്. തടയണ നിയമവിരുദ്ധമാണെന്നും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ കെ.കെ. സുനില്‍ കുമാര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

SHARE