ശബരിമലയിലെ പൊലീസ് ഇടപെടല്‍: സര്‍ക്കാറിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: ശബരിമലയിലെ പൊലീസ് നിയന്ത്രണത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സുപ്രീംകോടതി വിധിയുടെ മറവില്‍ സന്നിധാനത്ത് നടക്കുന്നത് പൊലീസ് അതിക്രമമാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാന്‍ പൊലീസിന് എന്തവകാശമാണുള്ളത്? ഇന്ന് ഉച്ചയ്ക്ക് തന്നെ അഡ്വക്കറ്റ് ജനറലിനോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനും കോടതി നിര്‍ദേശിച്ചു. ശബരിമലയിലെ നിയന്ത്രണങ്ങള്‍ക്കെതിരായി നല്‍കിയ ഹര്‍ജിയി പരിഗണിക്കുമ്പോഴാണ് കോടതിയുടെ വിമര്‍ശനം.

ഹൈക്കോടതിയുടെ ദേവസ്വംബഞ്ചാണ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. യഥാര്‍ഥ ഭക്തരെയും തീര്‍ത്ഥാടകരെയും ശബരിമലയിലെത്തിക്കാന്‍ സര്‍ക്കാരിന് കടമയുണ്ട്. അവര്‍ക്ക് വേണ്ട യാതൊരു സൗകര്യങ്ങളും സര്‍ക്കാര്‍ ശബരിമലയിലൊരുക്കിയിട്ടില്ല. കെ.എസ്.ആര്‍.ടി.സി്ക്ക് ശബരിമലയില്‍ കുത്തക നല്‍കുന്നത് ശരിയാണോ? കോടതി ചോദിച്ചു. ശബരിമലയില്‍ ഇപ്പോള്‍ ഡ്യൂട്ടിയിലുള്ള എല്ലാ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ നല്‍കാനും സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

SHARE