മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിനെതിരെ ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പ്രഥമദൃഷ്ട്യാ നിര്‍ബന്ധസ്വഭാവമുളളതെന്ന് ഹൈക്കോടതി. ഒരാളെയും നിര്‍ബന്ധിച്ച് പണം കൊടുപ്പിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. പണം നല്‍കുന്നവരുടെ പട്ടിക മാത്രം പ്രസിദ്ധീകരിച്ചാല്‍ പോരെയെന്നും വിസമ്മതം അറിയിച്ചവരുടെ പട്ടിക എന്തിന് പ്രസിദ്ധപ്പെടുത്തണമെന്നും കോടതി ചോദിച്ചു.

സമ്മതമല്ല എന്ന് എഴുതി കൊടുക്കുമ്പോള്‍ അത് ആളുകള്‍ക്കിടയില്‍ വേര്‍തിരിവ് ഉണ്ടാക്കുകയാണ്. ആരെയും നിര്‍ബന്ധിക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ അപേക്ഷ മാത്രമാണെന്നും എ.ജി കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുവഴി മുഖ്യമന്ത്രിയുടെ അപേക്ഷ തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്നായിരുന്നു കോടതിയുടെ മറുപടി. സാലറി ചലഞ്ച് ചോദ്യം ചെയ്ത് എന്‍.ജി.ഒ സംഘം സമര്‍പ്പിച്ച ഹര്‍ജിയാണ് പരിഗണിച്ചത്.

SHARE