കൊച്ചി: മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി. ക്രമസമാധാനം ഉറപ്പ് വരുത്തുന്നതിനും രാജ്യസുരക്ഷ മുന്‍നിര്‍ത്തിയും മാധ്യമങ്ങളുടെ മേല്‍ നിയന്ത്രണം കൊണ്ടുവരാം. ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി നിലവിലുള്ള സംപ്രേഷണ നിയമങ്ങളുടെ ദുരുപയോഗമാണെന്ന് ചൂണ്ടിക്കാട്ടി അഡ്വ. ഹരീഷ് വാസുദേവന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ണായക ഉത്തരവ്. ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ രണ്ട് ചാനലുകളുടെ സംപ്രേഷണം വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് നടപടി. കേസ് പരിഗണിച്ച കോടതി മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് നിരീക്ഷിച്ചു. ക്രമസമാധാനം ഉറപ്പ് വരുത്തുന്നതിനും രാജ്യസുരക്ഷ മുന്‍നിര്‍ത്തിയും മാധ്യമങ്ങളുടെ മേല്‍ നിയന്ത്രണം കൊണ്ടു വരാം. ടെലിവിഷന്‍ സംപ്രേഷണത്തിന് നിയന്ത്രണം ആവശ്യമാണ്. അതില്ലാതെ വന്നാല്‍ എന്തും സംപ്രേഷണം ചെയ്യാം എന്ന അവസ്ഥ വരും. അതാണോ വേണ്ടത് എന്നും കോടതി ചോദിച്ചു.
കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് നിയമത്തില്‍ സര്‍ക്കാരിന് വരുത്താവുന്ന നിയന്ത്രണങ്ങളെക്കുറിച്ച് പറയുന്നുണ്ടെന്നും അത് നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി നിലവിലുള്ള സംപ്രേഷണ നിയമങ്ങളുടെ ദുരുപയോഗമാണെന്നാണ് ചൂണ്ടിക്കാട്ടി അഡ്വ. ഹരീഷ് വാസുദേവന്‍ നല്‍കിയ ഹര്‍ജിയില്‍ സംപ്രേക്ഷണം നിരോധിച്ചത് ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് പറയുന്നു. 1994ലെ കേബിള്‍ ടി വി നിയന്ത്രണച്ചട്ടം അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുകയുണ്ടായി.