ബൗളിങ് കരുത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 13 റണ്‍സ് ജയം

ഹൈദരാബാദ്: ബൗളിങ് കരുത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 13 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ പഞ്ചാബ് 132 റണ്‍സിന് ചുരുട്ടിക്കെട്ടിയെങ്കിലും ബൗളിങ്ങില്‍ തിരിച്ചടിച്ച ഹൈദരാബാദ് പഞ്ചാബിനെ 119 റണ്‍സിന് എല്ലാവരേയും പുറത്താക്കി. ജയത്തോടെ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ പഞ്ചാബിനെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തി.

കുറഞ്ഞ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനായി ഗെയ്‌ലും രാഹുലും മികച്ച തുടക്കം നല്‍കിയെങ്കിലും ഗെയ്ല്‍ പുറത്തായതോടെ പഞ്ചാബ് കളിമറന്നു. നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാനും രണ്ട് വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്പിയും സന്ദീപ് ശര്‍മ്മയും ഷക്കീബ് അല്‍ ഹസനുമാണ് ഹൈദരാബാദിന് സ്വപ്‌ന ജയം സമ്മാനിച്ചത്. പഞ്ചാബിനായി അഞ്ച് വിക്കറ്റെടുത്ത രാജ്പുതാണ് കളിയിലെ താരം.

SHARE