സര്‍ജിക്കല്‍ സ്ട്രൈക്കില്‍ ഇവിടെ ഒരു പ്രശ്‌നമുണ്ടല്ലോ; ലഡാക്ക് സംഘര്‍ഷത്തില്‍ പ്രതികരണവുമായി ഒമര്‍ അബ്ദുല്ല

സര്‍ജിക്കല്‍ സ്ട്രൈക്കുകളുടെ പൊതുഉടമസ്ഥാവകാശം എറ്റെടുത്തവര്‍ക്ക് ലഡാക്ക് സംഘര്‍ഷത്തില്‍ ഒരു പ്രശ്‌നമുണ്ടെന്ന് വിമര്‍ശനവുമായി കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. ‘ഉറി, പുല്‍വാമ എന്നിവയ്ക്ക് പിന്നാലെ (മുന്‍ സര്‍ക്കാരുകളില്‍ നിന്ന് വ്യത്യസ്തമായ ഒരു നീക്കത്താല്‍) സര്‍ജിക്കല്‍ സ്ട്രൈക്കുകളുടെ പൊതു ഉടമസ്ഥാവകാശം എടുത്തവര്‍ക്ക് ഇവിടെ പ്രശ്‌നമുണ്ട്. കൂടുതല്‍ ശക്തമായ ഒരു ശക്തിയുടെ കൈയ്യാല്‍ ലഡാക്കില്‍ സൈനികര്‍ കൊല്ലപ്പെട്ടതിനോട് അവര്‍ എങ്ങനെ പ്രതികരിക്കും. അവരെ ദുര്‍ബലരോ അശ്രദ്ധരായോ കാണാതെ?, ഒമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു.

ഇന്ന് സായുധ സേനയെ സംബന്ധിച്ചിടത്തോളം ഭയങ്കരമായ ദിവസമാണെന്നും ലഡാക്കില്‍ സേവനത്തിനിടെ ജീവന്‍ സമര്‍പ്പിച്ച ഉദ്യോഗസ്ഥരുടെയും ജവാന്‍മാരുടെയും കുടുംബങ്ങള്‍ക്ക് എന്റെ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നതായും ഒമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു. ഇതുവരെ കണക്കാക്കിയിട്ടില്ലാത്ത എല്ലാവരുടെയും സുരക്ഷിതമായ തിരിച്ചുവരവിനായുള്ള പ്രാര്‍ത്ഥിക്കുന്നതായും, ഒമര്‍ അബ്ദുല്ല ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.