അതെ, ഞാന്‍ പാക് ചാരന്‍ തന്നെ- വിമാനത്താവളത്തില്‍ പാക്കിസ്ഥാനിയുടെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ‘ഹലോ, ഞാന്‍ ഐ.എസ്.ഐ ഏജന്റ് തന്നെ. പക്ഷേ ചാരപ്പണി നിര്‍ത്തി ഇന്ത്യയില്‍ തുടരാന്‍ ആഗ്രഹിക്കുന്നു’ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരകന്റെ തുറന്നു പറച്ചിലാണിത്. ദുബൈയില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയിലെത്തിയ പാക്കിസ്ഥാനി യാത്രക്കാരനാണ് വിമാനത്താവളത്തിലെ അധികൃതരെ അമ്പരപ്പിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.
പാക്കിസ്ഥാന്‍ പാസ്‌പോര്‍ട്ട് കൈവശമു്ള്ള മുഹമ്മദ് അഹ്മദ് ശൈഖ് മുഹമ്മദ് റാഫിഖ് എന്നയാളാണ് വിമാനത്താവളത്തിലെ ഹെല്‍പ് ഡെസ്‌കിനെ സമീപിച്ച് പാകിസ്ഥാന്‍ ചാര സംഘടനയായ ഐ.എസ്.ഐക്കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും കൈമാറാന്‍ സന്നദ്ധത അറിയിച്ചത്.
ഉടന്‍ തന്നെ വിമാനത്താവളത്തിലെ അധികൃതര്‍ സുരക്ഷാ ജീവനക്കാരെ വിവരമറിയിച്ചു. അറസ്റ്റ രേഖപ്പെടുത്തിയതിനൊപ്പം കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളെ വിവരമറിയിക്കുകയും ചെയ്തു.

38-വയസ്സ് പ്രായമുള്ള റാഫിഖ് എയര്‍ ഇന്ത്യയിലാണ് ദുബൈയില്‍ നിന്നും ഡല്‍ഹിയിലെത്തിയത്. കാണ്ഠ്മണ്ഠുവിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നുവെങ്കിലും അടുത്ത വിമാനം കയറാതെ യാത്ര അവസാനിപ്പിച്ച് വിമാനത്താവളത്തിലെ ഹെല്‍പ് ഡെസ്‌കിനെ സമീപിക്കുകയായിരുന്നു.
കൂടുതല്‍ ചോദ്യം ചെയ്യവെയാണ് താന്‍ ഐ.എസ്.ഐ ഏജന്റാണെന്നും എല്ലാം അവസാനിപ്പിച്ച് ഇന്ത്യയില്‍ തുടരാനാണ് തന്റെ ആഗ്രഹമെന്നും വെളിപ്പെടുത്തിയത്.

SHARE