കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി മലയോര ഭാഗത്ത് ശക്തമായ കാറ്റ്. സെക്കന്റുകള്‍ മാത്രം വീശിയ കൊടുങ്കാറ്റ് മേഖലയില്‍ വന്‍ നാശ നഷ്ടങ്ങളാണ് വരുത്തിയത്. ഏതാനും സെക്കന്റുകള്‍ മാത്രം നീണ്ട കാറ്റില്‍ നാദാപുരം മുള്ളന്‍ കുന്ന് ഹയര്‍സെക്കന്ററി സ്‌കൂള്‍ കെട്ടിടം തകര്‍ന്നു. കാറ്റില്‍ സ്‌കൂളിന്റെ മേല്‍കൂര പറന്നു പോയി. പൂര്‍ണമായും എടുത്ത് പറത്ത മേല്‍കൂര കാറ്റ് മീറ്ററുകള്‍ ദൂരത്താണ് എത്തയത്.
ശനിയാഴ്ച വൈകീട്ട് 5 മണിയോടെയാണ് കാറ്റ് വീശിയത്. സ്‌കൂള്‍ വിട്ട് അര മണിക്കൂര്‍ കഴിഞ്ഞ നേരത്തായതിനാല്‍ വന്‍ അപകടം ഒഴിവായി.