കടല്‍ പ്രക്ഷുബ്ധമാകും; തീരപ്രദേശങ്ങളില്‍ ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരള ലക്ഷദ്വീപ് തീരങ്ങളില്‍കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 കി.മി മുതല്‍ 45 കി.മി വരെ വേഗതയിലും ചില സമയത്ത് മണിക്കൂറില്‍ 60-70 കി.മി വേഗതയിലും കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സെന്ററും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

SHARE