തുടര്‍ച്ചയായ മൂന്നാം വര്‍ഷവും പെരുമഴയും വെള്ളക്കെട്ടും; വയനാട്ടില്‍ വ്യാപക കൃഷിനാശം

കല്‍പറ്റ: തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കാലവര്‍ഷക്കെടുതിയില്‍ വയനാട് ജില്ലയില്‍ വന്‍ കൃഷിനാശം. നാലു കോടിയോളം രൂപയുടെ നഷ്ടമെന്നാണ് കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക്. മാനന്തവാടി താലൂക്കിലാണ് കൂടുതല്‍ നഷ്ടം. വാഴകൃഷിക്കാണ് കൂടുതല്‍ തകര്‍ച്ച. 5,82000 വാഴകള്‍ നശിച്ചുവെന്നാണ് കണക്കാക്കുന്നത്. ഓണസീസണ്‍ ലക്ഷ്യമിട്ട് ചെയ്ത കൃഷിയാണ് ഇല്ലാതായത്.

നെല്‍ കൃഷി 40-ഹെക്ടറില്‍ നശിച്ചു. ശക്തമായ കാറ്റില്‍ 344 തെങ്ങുകളും ആയിരത്തോളം റബര്‍ മരങ്ങളും നിലം പൊത്തി. കാപ്പി, കവുങ്ങ് തുടങ്ങിയവയും കനത്ത നാശം നേരിട്ടു. നാലു കോടിയോളം രൂപയുടെ നഷ്ടമെന്നാണ് കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക്. യഥാര്‍ഥ കണക്ക് ഇതിനേക്കാള്‍ കൂടുതലാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. വരും ദിവസങ്ങളില്‍ കൃത്യമായ കണക്ക് ലഭ്യമാകും. പതിനായിരത്തോളം കര്‍ഷകര്‍ ദുരിതത്തിലാണ്. കാലതാമസം കൂടാതെ നഷ്ടപരിഹാരം ഉടന്‍ ലഭ്യമാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

SHARE