സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യത


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഏഴിന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, എട്ടിന് കോഴിക്കോടും കണ്ണൂരും യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇന്നലെ സംസ്ഥാനത്ത് പരക്കെ കാലവര്‍ഷം ശക്തമായിരുന്നു.

SHARE