കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; മത്സ്യബന്ധനത്തിന് തടസ്സമില്ല

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെ യല്ലോ അലേര്‍ട്ട്. വ്യാഴാഴ്ച്ച എട്ട് ജില്ലകളില്‍ യല്ലോ അലേര്‍ട്ടും ഉണ്ട്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള പശ്ചാത്തലത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും, നദിക്കരകളില്‍ വസിക്കുന്നവരും പ്രത്യേക ജാഗ്രത പുലര്‍ത്തണം. കടലാക്രമണ സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളില്‍ ജീവിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.

SHARE