വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകുമെന്ന് മുന്നറിയിപ്പ്; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്


സംസ്ഥാനത്ത് വരുന്ന ദിവസങ്ങളില്‍ കാലവര്‍ഷം സജീവമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന്‌കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ നാല് ജില്ലകളിലും വെള്ളിയാഴ്ച്ച രണ്ട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും മലയോര മേഖലകളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്. പൊതുജനങ്ങളും ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളും ജാഗ്രത പാലിക്കണം.കാസര്‍ഗോഡ് മുതല്‍ പൊഴിയൂര്‍ വരെയുള്ള കേരള തീരത്ത് 2 മുതല്‍ 3.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രംമുന്നറിയിപ്പ് നല്‍കി.

തീരദേശവാസികള്‍ ജാഗ്രത പാലിക്കുന്നതിനൊപ്പംമത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി. കേരള തീരത്ത് മത്സ്യ ബന്ധനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചിട്ടില്ല.

SHARE