കനത്ത മഴ; മുംബൈ നഗരം വെള്ളത്തില്‍

മുംബൈ: വെള്ളിയാഴ്ച രാവിലെ പെയ്ത കനത്തമഴയെ തുടര്‍ന്ന് മുംബൈ നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിലായി. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മുംബൈയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയില്‍ നഗരത്തിലെ തിരക്കേറിയ റോഡുകളില്‍ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. മഴയെ തുടര്‍ന്ന് നഗരത്തില്‍ ജലവിതരണം, വൈദ്യുതി എന്നിവ തടസ്സപ്പെടാന്‍ സാധ്യതയുണ്ട്.

ചിലയിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പ്രതികൂലസാഹചര്യം കണക്കിലെടുത്ത് പ്രദേശവാസികള്‍ പുറത്തേക്കിറങ്ങരുതെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

SHARE