ഉംപുണ്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ ഇന്നും ശക്തമഴ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


തിരുവനന്തപുരം: ഉംപുണ്‍ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായുള്ള മഴ സംസ്ഥാനത്ത് ഇന്നും തുടരും. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്.ആലപ്പുഴ ,എറണാകുളം ജില്ലകളില്‍ അതിശക്തമായ ഇടിയോടുകൂടിയ മഴ ഉണ്ടാകുമെന്നാണ് പ്രവചനം.

കൊല്ലം പത്തനംതിട്ട,ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, തുടങ്ങിയ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മധ്യകേരളത്തില്‍ നിന്നും ശക്തമായ മഴ ലഭിക്കുമെന്ന് കരുതുന്നു. 55 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ കാറ്റ് വീശാനാണ് സാധ്യത. അതിനാല്‍ തന്നെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്.

കേരള തീരത്തും ലക്ഷ്വദ്വീപ് തീരങ്ങളിലും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനാണ് സാധ്യത. വടക്കു-പടിഞ്ഞാറന്‍ ദിശയിലാവും കാറ്റ് വീശുക. കന്യാകുമാരി പ്രദേശം ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 65 മുതല്‍ 75 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കോഴിക്കോട് ജില്ലയില്‍ പലയിടത്തും ഇന്നലെ രാത്രി ശക്തമായ മഴ പെയ്തു. കാര്യമായ നാശനഷ്ടങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

SHARE