സംസ്ഥാനത്ത് പരക്കെ മഴക്ക് സാധ്യത; മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുത്


സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. 24ാം തിയതി വരെ മഴയ്ക്ക് സാധ്യതയുണ്ട്. അംഫാന്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും മഴയുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ്. മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണം.

തീരപ്രദേശങ്ങളില്‍ 45-55 കിലോ മീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. കന്യാകുമാരി, ലക്ഷ്വ ദീപ് തീരങ്ങളിലും കാറ്റിന് സാധ്യത.

അതേസമയം അംഫാന്‍ ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളിലും ഒഡീഷയിലും കനത്ത നാശനഷ്ടമുണ്ടായി. 185 കിലോമീറ്റര്‍ വരെ മണിക്കൂറില്‍ കാറ്റിന് വേഗതയുണ്ടായിരുന്നു. നിരവധി പേരാണ് ചുഴലിക്കാറ്റില്‍ ഇതുവരെ കൊല്ലപ്പെട്ടത്. പശ്ചിമ ബംഗാളില്‍ നോര്‍ത്ത് 24 പര്‍ഗാനാസ്, ഷാലിമാര്‍, ഹൗറാ എന്നിവിടങ്ങളില്‍ നിന്നാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തീര ദേശ ഗ്രാമങ്ങള്‍ മിക്കതിലും കനത്ത നാശനഷ്ടങ്ങളുണ്ടായെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മാധ്യമങ്ങളോട് വ്യക്തമാക്കി. 12 മരണങ്ങള്‍ എങ്കിലും സംസ്ഥാനത്തുണ്ടായെന്ന് ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു. വീടുകള്‍, കെട്ടിടങ്ങള്‍, മരങ്ങള്‍, വൈദ്യുത പോസ്റ്റുകള്‍ എന്നിവ തകര്‍ന്നു.കൊവിഡ് മഹാമാരിയേക്കാള്‍ സാഹചര്യം വഷളാവുന്നുണ്ട്. ഇത് എങ്ങനെ നേരിടുമെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും മമത.

SHARE