കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി


തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ജില്ലകളിലും ഒരു താലൂക്കിലും കനത്തമഴയെ തുടര്‍ന്ന് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ പൂര്‍ണമായും കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലുമാണ് നാളെ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം,കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ നേരത്തെ റെഡ്അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. അതേസമയം യൂണിവേഴ്‌സിറ്റിയുടെയും മറ്റും പൊതുപരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കില്ല. മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കില്ല.

അങ്കണവാടികള്‍, മദ്രസ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.

SHARE