കനത്ത മഴയില്‍ ഇടുക്കി അണക്കെട്ട് നിറയുന്നു; ട്രയല്‍ റണ്ണിന് സാധ്യത

ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ഡാം അതിവേഗം നിറയുന്ന സാഹചര്യത്തില്‍ ട്രയല്‍ റണ്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തരയോഗമാണ് ട്രയല്‍ റണ്‍ നടത്താന്‍ കെ.എസ്.ഇബിക്ക് അനുമതി നല്‍കിയത്.

രാവിലെ പത്ത് മണിയ്ക്ക് 2398.8 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ് 2403 റിസര്‍വോയറിന്റെ പരമാവധി സംഭരണശേഷി. ജലനിരപ്പ് ക്രമാതീതമായി ഉയരുകയും സംഭരണശേഷി കടക്കുകയും ചെയ്താല്‍ എപ്പോള്‍ വേണമെങ്കിലും ട്രയല്‍ റണ്‍ നടത്താനാണ് നിര്‍ദേശം.

ഡാം എപ്പോള്‍ തുറക്കണമെന്ന് കെ.എസ്.ഇ.ബിയും റവന്യൂ വകുപ്പും തീരുമാനിക്കും. ദുരന്തനിവാരണസേനയുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ചുമതല റവന്യൂ വകുപ്പിനെ ഏല്‍പിച്ചിട്ടുണ്ട്. ഇടമലയാര്‍ ഡാം നേരത്തെ തന്നെ തുറന്നു വിട്ട സ്ഥിതിക്ക് എപ്പോള്‍ ഇടുക്കി ഡാം തുറക്കണം എന്ന കാര്യം നിലവിലെ സ്ഥിതി പരിശോധിച്ചശേഷമായിരിക്കും തീരുമാനിക്കുക. അതേസമയം റെഡ് അലര്‍ട്ട് ഉടനെ പ്രഖ്യാപിച്ചേക്കും എന്നാണ് സൂചന.

SHARE