ഇടുക്കി അണക്കെട്ട് തുറക്കില്ലെന്ന് തീരുമാനം

തൊടുപുഴ: ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന കാര്യത്തില്‍ തീരുമാനമായില്ല. വൃഷ്ടി പ്രദേശങ്ങളില്‍ നീരൊഴുക്ക് കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ കെ.എസ്.ഇ.ബി ഇന്ന് വൈകുന്നേരം തീരുമാനത്തിലെത്തും. മഴ കനത്തുവെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതാണ് അണക്കെട്ട് തുറക്കുന്നില്ലെന്ന തീരുമാനത്തിലെത്താന്‍ കാരണമായത്. ഇപ്പോള്‍ അണക്കെട്ടില്‍ 2387.72 അടിയാണ് വെള്ളമുള്ളത്. രാവിലെ 2387.76 അടിയാണ് വെള്ളമുണ്ടായിരുന്നത്.

SHARE