ആഗ്രയില്‍ ശക്തമായ കാറ്റും മഴയും; താജ്മഹലിനും കേടുപാടുകള്‍; മൂന്ന് മരണം

ആഗ്ര: ശക്തമായ കാറ്റിലും മഴയിലും ആഗ്രയില്‍ മൂന്ന് പേര്‍ മരിച്ചു. ഇതിനു പുറമെ ശക്തമായ ഇടിമിന്നലിനെ തുടര്‍ന്ന് താജ്മഹലിനും കേടുപാടുകള്‍ സംഭവിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് മഴയും കാറ്റും ശക്തമായത്.

താജ്മഹലിന്റെ പിന്‍ഗേറ്റില്‍ ഗേറ്റില്‍ പതിപ്പിച്ച മാര്‍ബിള്‍ ഫലകങ്ങളും റെഡ് സ്‌റ്റോണുകളും തകര്‍ന്നുവീണു. പരിസരത്തെ നിരവധി മരങ്ങളും കാറ്റില്‍ നിലംപതിച്ചിട്ടുണ്ട്. മാര്‍ബിള്‍ തറകള്‍ തകര്‍ന്ന് യമുന നദിയില്‍നിന്നുള്ള പൈപ്പുകള്‍ക്കും നാശനഷ്ടമുണ്ടായി. പലയിടത്തും സീലിങ്ങുകള്‍ അടര്‍ന്നുവീണ് ചുമരിനും വാതിലിനും കേടുപാട് സംഭവിച്ചിട്ടുമുണ്ട്.

ആഗ്രയില്‍ ശക്തമായ കാറ്റും മഴയും ഇടിമിന്നലുമാണ് വെള്ളിയാഴ്ച രാത്രിയില്‍ ഉണ്ടായത്. മണിക്കൂറില്‍ 124 കിമീ വേഗത്തിലാണ് കാറ്റ് വീശിയത്. ശക്തമായ കാറ്റില്‍ ഇരുപതിലധികം വീടുകളും നിരവധി വാഹനങ്ങളും തകര്‍ന്നു.

SHARE